What are the chances in front of Congress, after Rahul Gandhi's resignation
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണ്. രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ എല്ലാം പരാജയപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നേതൃത്വ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.എന്തായാരിക്കും അടുത്ത ഘട്ടം എന്ന രീതിയില്‍ പല ചര്‍ച്ചകളും ഉയര്‍ന്നുവരുന്നത്. യുവത്വം തുളുമ്പുന്ന ഒരു അധ്യക്ഷന്‍ കടന്നുവരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ മറ്റ് ചില ചര്‍ച്ചകളും നടക്കുന്നുണ്ട് എന്നാണ് വിവരം